Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ 100 കോടി ഡോളര്‍ കിട്ടിയതിന്റെ ആഘോഷം, പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ പ്രവാസികള്‍ 100 കോടി ഡോളര്‍ അയച്ചതിന്റെ ആഘോഷം. ഇതിന്റെ ഭാഗമായി വിദേശത്തു ജോലി ചെയ്യുന്ന പാക്കിസ്ഥാനികള്‍ക്ക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നാളെ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും.

അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് എളുപ്പമാക്കിയും കൂടുതല്‍ മികച്ച വരുമാനം വാഗ്ദാനം ചെയ്തും കഴഞ്ഞ വര്‍ഷം ആരംഭിച്ച റോഷന്‍ ഡിജിറ്റല്‍ അക്കൗണ്ടുകളിലൂടെയാണ് 100 കോടി ഡോളര്‍ വിദശേ നാണ്യം രാജ്യത്തെത്തിച്ചത്.

റോഷന്‍ ഡിജിറ്റല്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഇളവുകളോടെ കാര്‍ വാങ്ങാന്‍ അവസരം നല്‍കുമെന്ന് സെനറ്റ് അംഗം ഫൈസല്‍ ജാവേദ് ഖാന്‍ ട്വീറ്റ് ചെയ്തു. വിദേശ പാക്കിസ്ഥാനികള്‍ക്ക് റോഷന്‍ അപ്‌നി കാര്‍, റോഷന്‍ സമാജ് ഖിദ്മത്ത് എന്നിങ്ങനെ രണ്ടു പദ്ധതികളുണ്ടാകുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

നാളെ രാവിലെ പ്രാദേശിക സമയം 11 മണിക്ക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രവാസികളെ അഭിസംബോധന ചെയ്യും.
പ്രവാസികള്‍ക്ക് നികുതി ഇല്ലാതെ കാര്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പെഷാവര്‍ സാല്‍മി ഉടമ ജാവേദ് അഫ്രീദി നേരത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കാറുകളോ ഇലക്ട്രോണിക് വാഹനങ്ങളോ വാങ്ങാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

പാക്കിസ്ഥാന്‍ സര്‍ക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാനും എട്ട് ബാങ്കുകളും ചേര്‍ന്ന് 2020 സെപ്റ്റംബര്‍ പത്തിനാണ് റോഷന്‍ ഡിജിറ്റല്‍ അക്കൗണ്ട് പദ്ധതി ആരംഭിച്ചത്. കൂടുതല്‍ ബാങ്കുകള്‍ പിന്നീട് പദ്ധതിയില്‍ ചേര്‍ന്നു.

1,20,000 പുതിയ അക്കൗണ്ടുകളാണ് പ്രവാസികള്‍ ആരംഭിച്ചത്. ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അക്കൗണ്ട് തുറക്കാന്‍ സൗകര്യം നല്‍കുന്നതായിരുന്നു പദ്ധതി.

 

Latest News