കുംഭമേള കഴിഞ്ഞു, ഹരിദ്വാറില്‍ കര്‍ഫ്യൂ 

ഡെറാഡൂണ്‍- കുംഭമേളയ്ക്കു പിന്നാലെ ഹരിദ്വാറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. മേളയുടെ അവസാന ചടങ്ങായ സഹി സ്‌നാന്‍ പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കാതെയായിരുന്നു ചടങ്ങുകള്‍ നടത്തിയത്.കര്‍ഫ്യൂ സമയത്ത് അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കുവെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. നഗരമേഖലകളായ ഹരിദ്വാര്‍, റൂര്‍ക്കേ, ലക്ഷര്‍, ഭഗവാന്‍പൂര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
 

Latest News