Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ നാളെ മുതല്‍; ഇന്ത്യക്കാരടക്കം ഹോട്ടല്‍ ബുക്കിംഗ് തുടങ്ങി

ദോഹ- ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്ന് ദോഹയിലെത്തുന്നവര്‍ക്കുള്ള പുതിയ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ ബുധനാഴ്ച അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തിലാകും.
പത്ത് ദിവസത്തെ ക്വാറന്റൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.  നിരവധി ഹോട്ടലുകള്‍ ലഭ്യമാണ്.

ഡിസ്‌കവര്‍ ഖത്തറില്‍ നേരത്തെ ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്ക് ചെയ്തവര്‍ക്ക് അവരുടെ ബുക്കിംഗ് കാന്‍സലായതായി അറിയിച്ചുകൊണ്ട് മെയില്‍ അയച്ചിട്ടുണ്ട്. പുതുതായി ബുക്ക് ചെയ്യാനുളള ലിങ്കും വിശദാംശങ്ങളും മെയിലിലുണ്ട്.

നിലവില്‍ നാല്‍പതിലേറെ ഹോട്ടലുകള്‍ ലഭ്യമാണ്. നാളത്തേക്കുള്ള ചുരുങ്ങിയ ചാര്‍ജ് 4446 റിയാല്‍ ആണ്. മെയ് പത്ത് മുതല്‍ 3524 റിയാലിന് ഇപ്പോള്‍ ബുക്കിംഗ് ലഭ്യമാണ്,


ധാരാളമാളുകള്‍ ബുക്ക് ചെയ്യുവാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ എത്രയും വേഗം ബുക്ക് ചെയ്താല്‍ മികച്ച നിരക്കില്‍ ക്വാറന്റൈന്‍ പാക്കേജുകള്‍ സ്വന്തമാക്കാമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു.

Latest News