മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി,  സന്തോഷം പങ്കുവച്ച് ഭാമ

കൊച്ചി- 2021 മാര്‍ച്ചിലാണ് മലയാളത്തിന്റെ പ്രിയ താരം ഭാമക്ക് പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനത്തില്‍ ഏറെ സന്തോഷത്തിലാണ് ഭാമ അരുണ്‍ ദമ്പതികള്‍.ഇപ്പോഴിതാ മകളുടെ വിശേഷം പങ്കുവച്ചിരിക്കുകയാണ് ഭാമ. മകള്‍ക്കായി ഒരുക്കിയ ഒരു അമൂല്യമായ സമ്മാനത്തെക്കുറിച്ചാണ് ഭാമ ആരാധകരുമായി പങ്കുവയ്ക്കുന്നത്. മകളുടെ കൈകളുടെയും കാലുകളുടെയും മുദ്ര ഫ്രെയിം ചെയ്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ കുറിപ്പ്. മകള്‍ വന്നതോടെ ജീവിതം കൂടുതല്‍ പ്രകാശമാനമായെന്നും ഇത് അവള്‍ക്ക് വേണ്ടി സൂക്ഷിച്ച് വയ്ക്കുന്ന അമൂല്യമായ ഓര്‍മയാണെന്നും ഭാമ കുറിക്കുന്നു.
'മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതുപോലെ എനിക്ക് അനുഭവപ്പെട്ടു. വളരുമ്പോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍,' ഭാമ കുറിച്ചു.പോസ്റ്റിനു പിന്നാലെ നിരവധി താരങ്ങളാണ് ആശസംശയുമായി എത്തിയിരിക്കുന്നത്. മകളുടെ ചിത്രം പങ്കുവയ്ക്കണമെന്നും താരത്തോട് ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നു. മകളുടെ ചിത്രങ്ങളോ പേരോ താരം ഇതേവരെ പുറത്ത് വിട്ടിട്ടില്ല. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു.ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. 2016 ല്‍ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.
 

Latest News