അബുദാബിയില്‍ വാഹനാപകടം: മൂന്ന് ഇന്ത്യക്കാരടക്കം അഞ്ച് മരണം

അബുദാബി- അല്‍ ദഫാറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍ മരിച്ചു. യു.എ.ഇ പൗരനും അറബ് രാജ്യക്കാരനുമാണ് മരിച്ച മറ്റ് രണ്ട് പേര്‍.

ഒരു സ്വദേശിക്ക് പരിക്കുണ്ട്. അസ്സാബ് പ്രദേശത്താണ് രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് അബുദാബി പോലീസ് കുതിച്ചെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
റോഡില്‍ വാഹനങ്ങളില്ലെന്ന് ഉറപ്പിക്കാതെ ഒരു കാര്‍ പ്രധാന റോഡിലേക്ക് പ്രവേശിച്ചതാണ് അപകടകാരണം. പാഞ്ഞുവന്ന മറ്റൊരു വാഹനത്തില്‍ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും വാഹനങ്ങള്‍ കത്തുകയും ചെയ്തു.
മരിച്ച ഇന്ത്യക്കാരുടെ കുടുംബവുമായും കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

 

Latest News