വിശാഖപട്ടണം- മണിക്കൂറുകള്‍ കാത്തിട്ടും ആംബുലന്‍സ് ലഭിച്ചില്ല, കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തി ശ്മശാനത്തിലേക്ക്. ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്താണ് ഈ ദാരുണ സംഭവം. മകനും മരുമകനും ചേര്‍ന്നാണ് 50 വയസ്സുള്ള വീട്ടമ്മയുടെ മൃതദേഹം ബൈക്കില്‍ ചേര്‍ത്തിരുത്തി ശ്മശാനത്തിലെത്തിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് കോവിഡ് ലക്ഷണങ്ങളോടെ ഇവരെ ശ്രീകാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മരിച്ചു. ശ്രീകാകുളം മണ്ഡല്‍ ഗ്രാമവാസികളായ മകനും മരുമകനും ആംബുലന്‍സിനായി കുറേ കാത്തിരുന്നു. ഒരു വാഹനവും ലഭിക്കില്ലെന്ന് വന്നപ്പോഴാണ് ഗത്യന്തരമില്ലാതെ അമ്മയുടെ മൃതദേഹം ബൈക്കില്‍ ചേര്‍ത്തിരുന്നി ശ്മശാനത്തിലെത്തിച്ചത്.
![]() |
മക്കയിലും പരിസര പ്രദേശങ്ങളിലും ഇടിയും മഴയും |