മക്കയിലും പരിസര പ്രദേശങ്ങളിലും ഇടിയും മഴയും

മക്ക- വിശുദ്ധ റമദാനില്‍ അനുഗ്രഹമായി മക്കയിലും പരിസരങ്ങളിലും മഴ.  ഉച്ചക്കുശേഷമാണ് നഗരത്തിന്റെ പലഭാഗങ്ങളിലും മഴ പെയ്തത്.  ഇടിമിന്നലോടെ ശക്തമായ മഴയാണ് ചില ഭാഗങ്ങളില്‍ ലഭിച്ചത്. നിരവധി പേരാണ് മഴയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.

വിശുദ്ധ ഹറമില്‍ മഴകൂസാതെ തീര്‍ഥാടകര്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നത് തുടര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് മക്ക ഗവര്‍ണറേറ്റ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

 

Latest News