റിയാദ് - സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് ഉപയോഗിച്ച് ചെങ്കടലിൽ യാമ്പുവിനു സമീപം ആക്രമണ ശ്രമം. ഇന്നലെ രാവിലെ 6.40 ന് യാമ്പുവിനു സമീപം വെച്ച് സൗദി നാവിക സേന ബോട്ട് കണ്ടെത്തി തകർക്കുകയായിരുന്നു. ആക്രമണ ശ്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം തുടരുകയാണെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു. ദേശീയ ആർജിത നേട്ടങ്ങളും തന്ത്രപ്രധാന സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമങ്ങൾക്കെതിരെ പ്രതിരോധ മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കുമെന്നും ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു.
![]() |
മക്കയിലും പരിസര പ്രദേശങ്ങളിലും ഇടിയും മഴയും |