മകന്റെ ഭാര്യയുമായി 61-കാരന്‍ അഛന്‍ ഒളിച്ചോടി,  ഇളയ കുട്ടിയെയും ഒപ്പം കൂട്ടി 

കണ്ണൂര്‍- പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നല്ലേ പറയാറ്. പ്രായവും ഒരു ഘടകമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമത്തിലെ കമിതാക്കള്‍. വെള്ളരിക്കുണ്ടിലെ കൊന്നക്കാട്ട് വള്ളി കൊച്ചിയിലെ വിന്‍സെന്റും (61) മകന്റെ ഭാര്യ  റാണി (33)യുമാണ് പ്രണയ സാക്ഷാത്കാരത്തിന് ഒളിച്ചോടിയത്. ഏഴ് വയസ്സുള്ള ഇളയ കുട്ടിയേയും കൂടെ കൂട്ടിയിട്ടുണ്ട്. വിലക്കപ്പെട്ട ബന്ധം തുടങ്ങിയിട്ട് കുറച്ചു കാലമായി. നാട്ടുകാരും പോലീസും ബന്ധുക്കളും പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയതുമാണ്. അതൊന്നും പക്ഷേ ഫലിച്ചില്ല. ഒരുമിച്ച് ജീവിക്കാനുള്ള അദമ്യമായ ആഗ്രഹവുമായാണ് ഇരുവരും നാട് വിട്ടത്. റാണി പത്തനംതിട്ട ജില്ലക്കാരിയാണ്. ഭര്‍ത്താവ് പ്രിന്‍സ് ആംബുലന്‍സ് ഡ്രൈവറും. പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും അടുത്തത്. പ്രണയം വിവാഹത്തില്‍ കലാശിച്ചു. ഒളിച്ചോട്ട വിവരമറിഞ്ഞ് വിന്‍സെന്റിന്റെ ഭാര്യ വത്സമ്മ പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് പോലീസ് അരിച്ചു പെറുക്കി. രണ്ടു പേരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ പ്രദേശങ്ങളിലെ ലോഡ്ജുകളിലും റെയ്ഡ് നടത്തി. പത്ത് വയസ്സുള്ള മൂത്ത കുട്ടിയെ പ്രിന്‍സിനൊപ്പം നിര്‍ത്തിയാണ് ഇവരുടെ ഒളിച്ചോട്ടം. അവിശുദ്ധ ബന്ധം പൊളിക്കാന്‍ വേണ്ടി റാണിയെ പ്രിന്‍സ് ഇടക്ക് നാട്ടിലേക്ക് അയച്ചിരുന്നു. അതിലും വേഗത്തില്‍ വിന്‍സെന്റ് കൊടുുത്തയച്ച വാഹനത്തില്‍ തിരിച്ച് കണ്ണൂരിലെത്തുകയും ചെയ്താണ് ഒളിച്ചോട്ടം. ഏതായാലും പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. 
 


മക്കയിലും പരിസര പ്രദേശങ്ങളിലും ഇടിയും മഴയും

 

Latest News