നേപ്പാളിൽ ട്രാൻസിറ്റ് യാത്രക്കാരെ വിലക്കി

കാഠ്മണ്ഡു-  മറ്റൊരു രാജ്യത്തേക്ക് പോകാനായി നേപ്പാളിൽ എത്തുന്ന ട്രാൻസിറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്ന് നേപ്പാൾ എമിഗ്രേഷൻ വിഭാഗം അറിയിച്ചു. ഏപ്രില്‍ 28 ബുധനാഴ്ച മുതൽ നേപ്പാളിലെ ത്രിഭുവൻ വിമാനതാവളം വഴി ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കേണ്ടതില്ലെന്നാണ് അറിയിപ്പിലുള്ളത്. വകഭേദം വന്ന കോവിഡ് വൈറസ് ലോകത്താകമാനം വ്യാപിക്കുന്നതിനെ തുടർന്നാണ് തീരുമാനമെന്നും നോട്ടീസിലുണ്ട്. അതേസമയം, നേപ്പാളിലെത്തിയ ശേഷം സാധാരണ പോലെ യാത്ര തുടരാന്‍ അനുവദിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.


നേപ്പാൾ വഴി യാത്ര തിരിക്കുന്ന സൗദി പ്രവാസികൾ കഴിഞ്ഞ കുറച്ചു ദിവസമായി ആശങ്കയിലാണ്. നിലവിൽ നേപ്പാൾ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ വഴി മാത്രമാണ് സൗദിയിലേക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ളത്. മാലി വഴിയുണ്ടായിരുന്ന സൗകര്യം കഴിഞ്ഞ ദിവസം ഇല്ലാതായി. നേപ്പാൾ വഴി സർവീസ് നിർത്തിവെക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഇന്ത്യയുമായി എയർ ബബ്ൾ കരാർ നിലവിലുള്ളതിനാൽ പ്രശ്‌നമില്ലെന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചിരുന്നു.

Latest News