കൊല്ലം- നടി അമ്പിളി ദേവിയുടെ പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെതിരെ ചവറ പോലീസ് കേസെടുത്തു. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബര്‍ സെല്ലിലും അമ്പിളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ആദിത്യന്‍ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയില്‍ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അമ്പിളി ദേവി പറഞ്ഞു.
വിവാഹ ശേഷം ഞാന്‍ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അത് തെളിയിക്കണം. വിവാഹത്തിന് ശേഷമാണ് ആദിത്യന്റെ മറ്റൊരു രൂപം മനസിലായത്. തന്റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ പോലും നന്നായി അഭിനയിച്ചു. അതുകൊണ്ടാണ് ആദിത്യനുമായുള്ള ബന്ധം വിവാഹത്തിലേക്കെത്തിയത്- അമ്പിളി ദേവി പറഞ്ഞു.
കൈ ഞരമ്പ് മുറിച്ച ആദിത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതിനെ തുടർന്ന് വാര്‍ഡിലേക്ക് മാറ്റി.
വീട്ടിലെത്തി ആദിത്യന്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ അമ്പിളി ദേവി പുറത്തുവിട്ടിരുന്നു. വീട്ടിലെത്തി തന്നെയും വീട്ടുകാരെയും കത്തികാട്ടി ആദിത്യന്‍ ഭീഷണിപ്പെടുത്തി. കൂത്തും വെട്ടികൊല്ലും എന്നൊക്കെയാണ് പറഞ്ഞത്. മകന് വേണ്ടി വാങ്ങികൊണ്ടുവന്ന വസ്ത്രവും അയാള്‍ വലിച്ചെറിഞ്ഞുവെന്നും അമ്പിളി ദേവി പറഞ്ഞു.
| പത്ത് സ്ത്രീകളില്‍ ഒരാള്‍ക്ക് ഗർഭം അലസുന്നതായി പഠനം; ഭർത്താവിനോട് പോലും പറയുന്നില്ല |






