മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ- മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ കായംകുളം ചിറക്കടവത്ത് ചാന്നാം പറമ്പില്‍ മര്‍ഫി പ്രതാപ് (52) ഷാര്‍ജയില്‍ നിര്യാതനായി. കോവിഡ് ബാധിച്ച് രണ്ടു മാസമായി ഷാര്‍ജ അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

കായംകുളം എന്‍.ആര്‍.ഐ യു.എ.ഇ ചാപ്റ്റര്‍ ചീഫ് കോ ഓര്‍ഡിനേറ്ററും യു.എ.ഇ പ്രവാസ മേഖലയില്‍ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്നു.  പരേതനായ സി.കെ. സുശീലന്റെയും ജി. വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: മുതുകുളം കളത്തില്‍ വീട്ടില്‍ പ്രീത. മകള്‍: അഞ്ജനാ പ്രതാപ് (സ്വീഡന്‍). മരുമകന്‍: സൗരവ് (സ്വീഡന്‍).

 

Latest News