കോവിഡിന്റെ ഇന്ത്യന്‍ വകഭേദം വടക്കന്‍ ഇറ്റലിയില്‍ സ്ഥിരീകരിച്ചു

റോം- കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം വടക്കന്‍ ഇറ്റലിയില്‍ രണ്ടു പേരില്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചതായി ഇറ്റാലിയന്‍ അധികൃതര്‍. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയ അച്ഛനും മകള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരേയും വീട്ടില്‍ ഐസൊലേഷനില്‍ ആക്കിയിരിക്കുകയാണ്.  കഴിഞ്ഞ മാസം മധ്യഇറ്റലിയിലെ ടസ്‌കാനിയിലും ഇതു സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് ഇറ്റലി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വടക്കന്‍ ഇറ്റലിയിലെ ബസ്സാനോയിലാണ് പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവരെ ഇറ്റലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി റോബെര്‍ട്ടോ സ്‌പെരാന്‍സ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
 

Latest News