ഇന്ത്യയില്‍ മരണം രണ്ട് ലക്ഷത്തിലേക്ക്, 3,52,991 പുതിയ കോവിഡ് കേസുകള്‍

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 2812 പേര്‍ മരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം 2,19,272 പേര്‍ രോഗമുക്തി നേടി ആശുപത്രികള്‍ വിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ രോഗം ബാധിച്ച 1,73,13,163 പേരില്‍ 1,43,04,382 പേരാണ് രോഗമുക്തി നേടിയത്.
നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 28,13,658 ആക്ടീവ് കേസുകളാണുള്ളത്. മരണ സംഖ്യ 1,95,123 ആയി ഉയര്‍ന്നു.
14,19,11,223 പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.


VIDEO അയാളെ കോടതി റിമാന്‍ഡ് ചെയ്തു; അകമ്പടിയായി പെര്‍ഫെക്ട് ഒകെ പാട്ടും

 

Tags

Latest News