Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാവികസേനയുടെ ഓക്‌സിജന്‍ എക്‌സ്പ്രസ് ലക്ഷദ്വീപിലേക്ക്

കൊച്ചി- കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായി സതേണ്‍ നേവല്‍ കമാന്‍ഡന്റിന്റെ കീഴില്‍ നാവിക സേന കപ്പലുകള്‍ ഓക്സിജന്‍ എക്സ്പ്രസായി ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചു. അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുമായി ഐന്‍.എസ്.എസ് ശാരദയാണ് കവരത്തിയിലേക്ക് പുറപ്പെട്ടത്. 35 ഓക്സിജന്‍ സിലിണ്ടറുകള്‍, ടെസ്റ്റ് കിറ്റുകള്‍, പി.പി.ഇ കിറ്റുകള്‍, മാസ്‌കുകള്‍ തുടങ്ങിയവ കൊണ്ടുപോയി. കവരത്തിയിലെ ഐന്‍.എന്‍.എസ് ദ്വീപ രക്ഷക് വിതരണ ചുമതല നിര്‍വഹിച്ചു. തുടര്‍ന്ന് കപ്പല്‍ മിനികോയി ദ്വീപിലേക്ക് പുറപ്പെട്ടു. ലക്ഷദ്വീപില്‍ നിന്ന് സംഭരിച്ച 41 ഒഴിഞ്ഞ സിലിണ്ടറുകളുമായി മേഘ്ന യാനം കൊച്ചിയിലേക്ക് വരുന്നുണ്ട്. ഇവ നിറച്ച ശേഷം ലക്ഷദ്വീപിേലക്ക് മടങ്ങും.
ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ ലക്ഷദ്വീപിലെ രോഗികള്‍ക്കായി പത്ത് കിടക്കകള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ രോഗികളെ എത്തിക്കുവാന്‍ ഹെലികോപ്റ്ററുകളും സജ്ജമാണ്.

 

Latest News