കഫീല്‍ഖാന്‍ ചോദിക്കുന്നു, ഇനിയും ഉണരാന്‍ സമയമായില്ലേ....

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിയില്‍ ശ്വാസം കിട്ടാതെ പിടഞ്ഞ കുരുന്നു ജീവനുകള്‍ രക്ഷിക്കാന്‍ സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങിയ ഡോക്ടറാണ് കഫീല്‍ ഖാന്‍. അതിന് അദ്ദേഹം നല്‍കിയ വില വലുതായിരുന്നു. മാസങ്ങള്‍ നീണ്ട ജയില്‍വാസവും പീഡനവും. ആരോഗ്യരംഗത്തെ കുറവ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതിന് ഒടുവില്‍ നാടുവിട്ടോടേണ്ടി വന്നു.
ഇന്ന് രാജ്യമാകമാനം ശ്വാസം കിട്ടാതെ പിടയുമ്പോള്‍, കഫീല്‍ ഖാന്‍ ചോദിക്കുന്നു. വിത്തെറിഞ്ഞത് തന്നെയല്ലേ കൊയ്യുന്നത്.
ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു:
2017 ല്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വാങ്ങുന്നതിനെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ആരും ഗൗരവമായെടുത്തില്ല.  പകരം ജയിലിലിട്ടു.
അന്നുമുതല്‍ മെച്ചപ്പെട്ട ഒരു ആരോഗ്യനയത്തിനായി ഞാന്‍ ശബ്ദമുയര്‍ത്തുകയാണ്. ഇന്ന് രാജ്യം മുഴുവനും ഓക്‌സിജന്‍ ക്ഷാമംമൂലം ബുദ്ധിമുട്ടുന്നു. ഇനിയെങ്കിലും ഉണരൂ...
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ ടാഗ് ചെയ്താണ് ട്വിറ്റര്‍ പോസ്റ്റ്.

 

Latest News