Sorry, you need to enable JavaScript to visit this website.

പ്രണയത്തിന് തടസ്സം നിന്ന  സഹോദരനെ കൊലപ്പെടുത്തിയ  നടിയും കാമുകനും അറസ്റ്റില്‍

ബെംഗളൂരു- സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സീരിയല്‍ നടി അറസ്റ്റില്‍. നടിയും മോഡലുമായി ഷനായ കത്വെ അറസ്റ്റിലായി. 24കാരിയായ ഷനാ, ഇരുപത്തിയൊന്നുകാരനായ കാമുകന്‍ നിയാസ് ഹമീദ് കാട്ടിഗര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് രാകേഷ് കത്വെ എന്ന 32കാരന്റെ മൃതദേഹം ഭാഗങ്ങളാണ് ധാര്‍വാഡിന് സമീപം വനത്തില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് ഹുബ്ലി റൂറല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക  അന്വേഷണത്തില്‍ തന്നെ രാകേഷിന്റെ സഹോദരിക്ക് ഇതില്‍ പങ്കുള്ളതായി പോലീസ് സംശയിച്ചു. പിന്നീട് വിശദമായ നടത്തിയ അന്വേഷണത്തിലാണ് ഷനായുടെ കാമുകന്‍ നിയാസ്ഹമീദ് കാട്ടിഗറിന്റെ മൂന്ന് സുഹൃത്തുക്കള്‍ പിടിയിലായത്. ഷനായുടെ നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം ആയതെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 9ന് ഹുബ്ബള്ളി ഒരു സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് ഷനാ സന്ദര്‍ശിച്ചിരുന്നു. അതേ ദിവസം തന്നെയാണ് കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു ഉണ്ടായത്.ഒരു ദിവസത്തിന് ശേഷം ശരീരം കഷ്ണങ്ങളായി മുറിച്ച് നിയാസ് അഹമ്മദും കൂട്ടുകാരും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിച്ചു. 


മുഖ്യമന്ത്രിക്കെന്താ പേടിയാണോ, ഇനിയെങ്കിലും മിണ്ടിക്കൂടെയെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ

Latest News