ടെഹ്‌റാൻ-ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഇറാൻ കൂടി വിലക്ക് ഏർപ്പെടുത്തി. നേരത്തെ യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് ഇറാൻ കൂടി വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ കോവിഡ് കുതിച്ചുയരുന്ന സഹചര്യത്തിലാണ് തീരുമാനം.