ഖത്തറിലേക്ക് ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍; അപേക്ഷകള്‍ നാളെ മുതല്‍

ദോഹ- ഗാര്‍ഹിക തൊഴിലാളികള്‍ക്കായുള്ള അപേക്ഷകള്‍ ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകളില്‍ നാളെ മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം തന്നെ ഇന്ത്യയടക്കം 7 രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഖത്തര്‍ അംഗീകാരം നല്‍കിയിരുന്നു.
വിവിധ വകുപ്പുകളിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ (പുരുഷന്മാര്‍ / സ്ത്രീകള്‍) എന്‍ട്രി വിസകള്‍ക്കുള്ള അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കാന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അറിയിച്ചു.

ഖത്തര്‍ വിസ സെന്റര്‍ വെബ്സൈറ്റ് വഴി അപ്പോയന്റ്‌മെന്റ് എടുത്താണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

കേരളത്തില്‍ കൊച്ചിയിലാണ് ഖത്തറിന് വിസ സെന്ററുളളത്.

മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത, ലഖ്നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ മറ്റു ഖത്തര്‍ വിസ കേന്ദ്രങ്ങള്‍

Latest News