ന്യൂദല്‍ഹി- ദല്‍ഹിയില്‍ പല ആശുപത്രികളിലും ഓക്സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിച്ചു വീഴുമ്പോള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ചത് പോലീസ് പിടികൂടി. ദല്‍ഹിയിലെ ഒരു വീട്ടില്‍ ഒളിപ്പിച്ച 48 ഓക്സിജന്‍ സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ വിതരണം ചെയ്യുന്ന വീട്ടുടമ അനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓക്സിജന്‍ വിതരണത്തിനുള്ള ലൈസന്‍സ് ഇദ്ദേഹത്തിനുണ്ടായിരുന്നില്ല.
വലിയ സിലിണ്ടറുകളില്‍ നിന്ന് ചെറിയ സിലിണ്ടറുകളിലേക്ക് മാറ്റി ഒന്നിന് 12,500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. 32 വലിയ സിലിണ്ടറുകളും 16 ചെറു സിലിണ്ടറുകളുമാണ് ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഇത് േേകാവിഡ് രോഗികള്‍ക്കായി പാലീസ് വിതരണം ചെയ്യും.






