Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്നുള്ള മുഴുവൻ യാത്രാവിമാനങ്ങൾക്കും കുവൈത്തിൽ വിലക്ക്

കുവൈത്ത്- ഇന്ത്യയിൽനിന്നുള്ള മുഴുവൻ യാത്രാ വിമാനങ്ങൾക്കും കുവൈത്ത് വിലക്ക് ഏർപ്പെടുത്തി. നേരത്തെ തന്നെ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് ഏർപ്പെടുത്തിയിരുന്നെങ്കിലും ആരോഗ്യപ്രവർത്തകർ, ഗാർഹിക തൊഴിലാളികൾ എന്നിവർക്കായി പ്രത്യേക സർവീസ് അനുവദിച്ചിരുന്നു. എന്നാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ വിമാനങ്ങൾക്കും സർവീസ് വിലക്ക് ബാധകമാണ്. ഫെബ്രുവരി ഏഴു മുതൽ കുവൈത്തിൽ വിദേശികൾക്ക് പ്രവേശന വിലക്കുണ്ട്. എന്നാൽ ആരോഗ്യപ്രവർത്തകർ അടക്കമുള്ളവർക്ക് വിലക്ക് ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രിയാണ് വിലക്ക് ബാധകമായത്. കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് ചാർട്ടർ ചെയ്ത രണ്ടു വിമാനങ്ങൾ റദ്ദാക്കി. ഇതോടെ യു.എ.ഇക്ക് പുറമെ കുവൈത്തിലും ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കാനുള്ള സാധ്യത ഇല്ലാതായി.
 

Latest News