യു.എ.ഇയില്‍ 1973 പേര്‍ക്കുകൂടി കോവിഡ്

അബുദാബി - യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1973 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 5,06,845 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേരാണ് മരിച്ചത്.

രോഗമുക്തി നേടിയവര്‍ ആകെ 4,88,664.  വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവര്‍ക്കു മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു. യു.എ.ഇയില്‍ 2,02,068 പേര്‍ക്കുകൂടി പരിശോധന നടത്തിയതോടെ ആകെ കോവിഡ് പരിശോധന 42.6 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു.

 

Latest News