ഗള്‍ഫില്‍ ആഡംബര ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ബാധകമാക്കാന്‍ നീക്കം

റിയാദ് - ആഡംബര ഉല്‍പന്നങ്ങള്‍ക്ക് സെലകടീവ് ടാക്‌സ് (എക്‌സൈസ് നികുതി) ബാധകമാക്കുന്നതിനെ കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ പഠിക്കുന്നു. ജി.സി.സി ധന, സാമ്പത്തിക സഹകരണ കമ്മിറ്റിയുടെ 113-ാമത് യോഗം ഇതേ കുറിച്ച് വിശകലനം ചെയ്തു. കൂടുതല്‍ ഉല്‍പന്നങ്ങള്‍ സെലക്ടീവ് ടാക്‌സ് പരിധിയിലാക്കി സര്‍ക്കാര്‍ വരുമാനങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ആഢംബര ഉല്‍പന്നങ്ങള്‍ക്ക് സെലക്ടീവ് ടാക്‌സ് ബാധകമാക്കുന്നതുമായി ബന്ധപ്പെട്ട് ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റ് തയാറാക്കിയ മെമ്മോറാണ്ടം ധന, സാമ്പത്തിക കമ്മിറ്റി പരിശോധിച്ചു. സിഗരറ്റും പുകയില ഉല്‍പന്നങ്ങളും ശീതളപാനീയങ്ങളും എനര്‍ജി ഡ്രിങ്കുകളും അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഗള്‍ഫില്‍ ആദ്യമായി സെലക്ടീവ് ടാക്‌സ് ബാധകമാക്കിയത്. സിഗരറ്റിനും പുകയില ഉല്‍പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനവും ശീതളപാനീയങ്ങള്‍ക്കും മധുരം ചേര്‍ത്ത പാനീയങ്ങള്‍ക്കും 50 ശതമാനവും സെലക്ടീവ് ടാക്‌സ് ആണ് ബാധകം.


പിക്കപ്പുകള്‍ കൂട്ടിയിടിച്ച് കത്തി; നാലു പേര്‍ വെന്തുമരിച്ചു

സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പണം പിന്‍വലിക്കല്‍; ഫീസ് 75 റിയാല്‍

 

Latest News