ഭൗമദിനത്തിൽ ചിത്രങ്ങൾ വരച്ച് ഭവൻസ് വിദ്യാർഥികൾ

അജ്മാൻ- ഭൂമിയെ നമുക്ക് വീണ്ടെടുക്കാമെന്ന സന്ദേശമുയർത്തിപ്പിടിച്ചുകൊണ്ട് അജ്മാൻ ഭവൻസ് വൈസ് ഇന്ത്യൻ അക്കാദമിയിലെ വിദ്യാർഥികൾ ലോക ഭൗമദിനം ആചരിച്ചു.
സ്‌കൂളിലെ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളാണ് വെർച്വൽ ക്ലാസിൽ അവരുടെ വിവിധ രൂപത്തിലുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

ഭൂമിയെ സംരക്ഷിക്കേണ്ട ബാധ്യത വരുംതലമുറയിൽ നിക്ഷിപ്തമാണെന്നും അതിനെ വീണ്ടെടുക്കേണ്ടതുണ്ട് എന്നുമുള്ള സന്ദേശങ്ങളായിരുന്നു മിക്ക ചിത്രങ്ങളിലും. മുഖാവരണത്തിലും വസ്ത്രങ്ങളിലും തൊപ്പികളിലും വരച്ചചിത്രങ്ങൾ കൗതുകമുണർത്തി.

Latest News