ന്യൂദല്‍ഹി- ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 2263 കോവിഡ് രോഗികള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,86,920 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
3,32,730 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. മൊത്തം രോഗ ബാധ 1,62,63,695 ആയി. 1,93,279 പേരാണ് കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലായി ആശുപത്രികള്‍ വിട്ടത്. മൊത്തം രോഗമുക്ത 1,36,48,159 ആണ്. നിലവിവില്‍ ആശുപത്രികളിലുളളവര്‍ 24,28,616 ആയും വര്‍ധിച്ചു.
രാജ്യത്ത് ഇതവരെ 13,54,78,420 ഡോസ് കോവിഡ് വാക്‌സിനാണ് കുത്തിവെച്ചത്.