ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ ഒരു മാസത്തേക്ക് വിലക്കി

ഒട്ടാവ- കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും കനഡ വിലക്കി. ഒരു മാസത്തേക്കാണ് വിലക്ക്. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം കനത്ത പ്രഹരമേല്‍പിച്ചിരിക്കെ പല രാജ്യങ്ങളും വിമാന സര്‍വീസുകള്‍ വിലക്കുകയാണ്.


യാത്രാ വിമാനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ചരക്കുവിമാനങ്ങള്‍ അനുവദിക്കുമെന്നും കനഡ ഗതാഗത മന്ത്രി ഉമര്‍ അല്‍ഗബ്ര പറഞ്ഞു.


ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങളിലെത്തിയ യാത്രക്കാരില്‍ പകുതി പേര്‍ക്കും കോവിഡ് പോസിറ്റീവ് ആണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി പാറ്റി ഹജു പറഞ്ഞു.


കനഡയില്‍ 10 ലക്ഷം ഇന്ത്യന്‍ വംശജരുണ്ട്. ഒരു ലക്ഷത്തോളം പാക് വംശജരും. കനഡയിലെ വിമാനസര്‍വീസുകളില്‍ അഞ്ചിലൊന്ന് ഇന്ത്യയില്‍നിന്നാണ്.

 

Latest News