അമ്മയെ കൊന്ന് തിന്ന മകന്റെ  വിചാരണ  സ്‌പെയിനിലെ കോടതിയില്‍ 

മാഡ്രിഡ്- അമ്മയെ കൊന്ന് തിന്ന മകന്റെ  വിചാരണ സ്‌പെയിനിലെ കോടതിയില്‍ പുരോഗമിക്കുന്നു. ആല്‍ബര്‍ട്ടോ സാഞ്ചസ് ഗോമസ് എന്ന യുവാവാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. 2019ലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയതും ശരീര ഭാഗങ്ങള്‍ ഭക്ഷിച്ചതുമൊന്നും ഓര്‍മ്മയില്ലെന്നാണ് യുവാവ് കോടതിയില്‍ പറഞ്ഞതെന്ന്  ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  ഒരു സുഹൃത്തിന് തോന്നിയ സംശയത്തെ തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലായിരുന്നു 66കാരിയായ അമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ അപ്പാര്‍ട്ടുമെന്റില്‍  ചിതറികിടക്കുന്ന രീതിയിലാണ് കണ്ടെത്തിയതെന്നായിരുന്നു പോലീസ് സംഭവത്തെക്കുറിച്ച് പറഞ്ഞത്. ചില ഭാഗങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

Latest News