കണ്ണൂർ - ചെറുപുഴ സ്വദേശിയായ ശാസ്ത്രജ്ഞൻ ഋഷികേശിൽ കോവിഡ് ബാധിച്ചു മരിച്ചു. റൂർക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ ശാസ്ത്രജ്ഞനായ ഡോ.റിനോജ് ജെ. തയ്യിലാണ് (53) ഋഷികേശ് എയിംസിൽ നിര്യാതനായത്.
പത്തു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ചെറുപുഴയിലെ മുതിർന്ന കോൺഗ്രസ് നേതാവും പയ്യന്നൂർ കോളേജ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയുമായ തയ്യിൽ ജോൺ ജോസഫ്- കുട്ടിയമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ആലക്കോട് നമ്പിശ്ശേരിൽ കുടുംബാംഗം ജിൻസ് (അദ്ധ്യാപിക മോണ്ട് ഫോർട്ട് സ്കൂൾ റൂർക്കി). മക്കൾ: ഷോൺ, റയാൻ (വിദ്യാർത്ഥി മോണ്ട് ഫോർട്ട് സ്കൂൾ റൂർക്കി). സഹോദരൻ റിജോ. സംസ്കാരം വെള്ളിയാഴ്ച റൂർക്കിയിൽ നടക്കും.