കാന്‍ബെറ- കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് വരുന്ന വിമാനങ്ങളുടെ എണ്ണം ചുരുക്കി ഓസ്‌ട്രേലിയ.
ഓസ്‌ട്രേലിയന്‍ പൗരന്മാരേയും സ്ഥിരതാമസ അനുമതിയുള്ളവരേയും കൊണ്ടുവരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ 30 ശതമാനമായി കുറക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തി.
ഇന്ത്യയില്‍നിന്നുള്ള സാധാരണ വിമാനങ്ങളിലും 30 ശതമാനം കുറവു വരുത്തി ഉടന്‍ പ്രഖ്യാപനമുണ്ടാകും.
കോവിഡ് അപകടം കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തി മറ്റു രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഓസ്‌ട്രേലിയയും പിന്തുടരും. അടിയന്തര കാരണങ്ങളുണ്ടെങ്കില്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ പൗരന്മാരെ വിമാന യാത്ര നടത്താന്‍ അനുവദിക്കുന്നത്.
അപകട സാധ്യതയുള്ള രാജ്യങ്ങളിലേക്ക് പോകുന്നതിന് പ്രത്യേക വിലക്കുള്ള. ഹൈ റിസ്‌ക് പട്ടികയില്‍ പെടുത്തിയ രാജ്യങ്ങളില്‍ പോയി കോവിഡ് വൈറസുമായി മടങ്ങുന്നത് തടയാനാണിത്.
ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരെ തടയണമെന്ന് വെസ്്‌റ്റേണ്‍ ഓസ്‌ട്രേലിയ പ്രധാനമന്ത്രി മാര്‍ക് മെകഗോവന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വിവിധ നേതാക്കളുടെ യോഗം വിളിച്ചത്.
പെര്‍ത്ത് ഹോട്ടലില്‍ കോവിഡ് ബാധിച്ച ക്വാറന്റൈനിലായിരുന്ന ഇന്ത്യന്‍ ദമ്പതികളില്‍നിന്ന് എങ്ങനെ ബ്രട്ടീഷുകാരിക്കും മകള്‍ക്കും കോവിഡ് പകര്‍ന്നുവെന്ന കാര്യം ഓസ്‌ട്രേലിയന്‍ അധികൃതര്‍ അന്വേഷിച്ചുവരികയാണ്.
| സൗദി എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, പരിശോധന |
| ഈത്തപ്പഴം തിരിച്ചുകൊടുത്തു; നിരാശയോടെ സൗദി പ്രവാസികള്‍ |






