Sorry, you need to enable JavaScript to visit this website.

ഈത്തപ്പഴം തിരിച്ചുകൊടുത്തു; നിരാശയോടെ സൗദി പ്രവാസികള്‍

ജിദ്ദ- നാട്ടില്‍ കൊണ്ടുപോകാന്‍ വാങ്ങിവെച്ച ഈത്തപ്പഴവും പശുമുട്ടായിയും തിരിച്ചു കൊടുത്തു....ആ പൈസക്ക് കോഴീം ചോറും വാങ്ങി കഴിച്ചു.. കിടന്നുറങ്ങട്ടെ....
അടുത്ത മാസം 17 ന് സൗദിയില്‍നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെങ്കിലും വിലക്ക് നിലവിലുള്ള ഇന്ത്യയിലേക്ക് സര്‍വീസിന് സാധ്യതയില്ലെന്ന വാര്‍ത്തക്ക് മന്‍സൂര്‍ ലുത്ഫിയെന്ന പ്രവാസി ഫേസ് ബുക്കില്‍ നല്‍കിയ പ്രതികരണമാണിത്.


മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു


മെയ് 17 ന് സര്‍വീസ് തുടങ്ങാന്‍ സജ്ജമായെന്ന വാര്‍ത്തക്കു പിന്നാലെയാണ് പ്രവാസികള്‍ക്ക് വലിയ നിരാശ സമ്മാനിക്കുന്ന മറുപടി സൗദി എയര്‍ലൈന്‍സ് നല്‍കിയത്.
കോവിഡ് രണ്ടാം തരംഗം മാരക പ്രഹരമേല്‍പിച്ചുകൊണ്ടിരിക്കെ, ഇന്ത്യയിലേക്ക് സര്‍വീസുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് അതിന് ഔദ്യോഗിക സ്വഭാവം നല്‍കിക്കൊണ്ട് ഉപയോക്താക്കളില്‍ ഒരാള്‍ക്ക് സൗദിയ  ഇങ്ങനെ മറുപടി നല്‍കിയത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് യാത്രാ വിലക്ക് നിലവിലുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കില്ലെന്നാണ് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.
വിമാന സര്‍വീസ് പുനരാരംഭിക്കുന്ന കാര്യം ബന്ധപ്പെട്ടവര്‍ പഠിച്ചുവരികയാണെന്നും പുതിയ തീരുമാനം ഏതുസമയത്തും ഉണ്ടാകാമെന്നും സൗദിയില്‍ കോവിഡ് നിയന്ത്രണ നടപടികള്‍ ഏകോപിപ്പിക്കുന്ന പ്രത്യേക കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News