സംഗീതഗുരു പ്യാരി മുഹമ്മദ് നിര്യാതനായി

മഞ്ചേരി- സംഗീത സംവിധായകനും വയലിനിസ്റ്റുമായിരുന്ന പ്യാരി മുഹമ്മദ് നിര്യാതനായി. 81 വയസ്സായിരുന്നു.
1940ല്‍ ജനനം. വിദ്യാഭ്യാസം ഇ.എസ്.എല്‍.സി വരെമാത്രം. ചെറുപ്പത്തിലെ സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്നു. 1955ല്‍ ഭരതന്‍ മാസ്റ്ററുടെ നേതൃത്വത്തല്‍ ശാന്തി ആര്‍ട്‌സ് രൂപീകരിച്ചു. നാടകരംഗത്ത് കല്ലായി അബൂബക്കര്‍, കെ.എസ് വില്ല്യം, ജിംജോ, വിഎന്‍കെ മേനോന്‍, മഞ്ചേരി  ചന്ദ്രന്‍, ബാലഗംഗാധരന്‍, നിലമ്പൂര്‍ ആയിഷ, ഫിലോമിന ഇവരോടൊപ്പം പ്രവര്‍ത്തിച്ചു. തിരൂര്‍ മുഹമ്മദ് സാഹിബിന്റെ കീഴില്‍ ഹാര്‍മോണിയം, വയലിന്‍ ഇവ പഠിച്ചു. തുടര്‍ന്ന് വിന്‍സന്റ് മാസ്റ്റര്‍, ഉമ്മര്‍ പയ്യോളി ഇവരുടെ കീഴില്‍ ഉപരിപഠനം. ഹസ്സന്‍ കുഞ്ഞി ഉസ്താദ് (കണ്ണൂര്‍) ലസ്ലി പീറ്റര്‍, ഹെന്റി എബിയ ഇവരുടെ കീഴില്‍ വെസ്‌റ്റേണ്‍ സംഗീതം പഠിച്ചു. പണ്ഡിറ്റ് രാമാനന്ദ പൈയില്‍നിന്ന് (മംഗലാപുരം) ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു.
മഞ്ചേരി പ്രീതി മ്യൂസിക് ക്ലബ് രൂപീകരിച്ചവരില്‍ പ്രധാനിയായിരുന്നു. ക്ലബ് പ്രവര്‍ത്തകനായി നാടകരംഗത്തെ പി എസ് എന്നറിയപ്പെട്ടിരുന്ന പി ശങ്കരനാരായണന്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞാന്‍ (തബല), ചെറുകാട് (ഹാര്‍മോണിയം), ജിംജോ തുടങ്ങിയവരെത്തി. ക്ലബിന്റെ സംഗീത ക്ലാസില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു. 25 വര്‍ഷത്തോളം പ്രീതി ക്ലബ് നിലനിന്നു. തുടര്‍ന്ന് ഖയാല്‍ ക്ലബ് രൂപീകരിച്ചു. വയലിന്‍, ഗിറ്റാര്‍, ഹാര്‍മോണിയം, വോക്കല്‍ ക്ലാസുകള്‍ നടക്കുന്നു. പ്രായാധിക്യം കണക്കിലെടുക്കാതെ പ്യാരി ശിഷ്യര്‍ക്കായി വയലിന്‍ ക്ലാസുകള്‍ എടുത്തിരുന്നു.

സുഹൃത്തായ കൂരി മൊയ്തീന്റെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ടായിരുന്നു ഒട്ടേറെ ഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍, നാടകഗാനങ്ങള്‍ എന്നിവക്കും സംഗീതം നല്‍കി. ആകാശവാണിയുടെ യുവവാണിയില്‍ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഫിഫ്റ്റി ഫിഫ്റ്റി, അക്കരെ നിന്ന്, അഖില, പവിഴക്കൊട്ടാരം, വല്ലഭന് പുല്ലും ആയുധം, ജാക്ക് ആന്റ് ജില്‍ എന്നീ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. നിരവധി ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കി. എസ്.എം ജമീല്‍, കെ എം മഞ്ചേരി, പുല്ലങ്കോട് ഹംസാഖാന്‍ ഇവരൊക്കെ സഹപ്രവര്‍ത്തകരായിരുന്നു.  യശഃശരീരനായ ഇ കെ കാളികാവിനൊപ്പം കാഥിക ട്രൂപ്പിലും പ്രവര്‍ത്തിച്ചു.

1969ല്‍ കോഴിക്കോട് കോര്‍പറേഷന്‍ സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തില്‍ പി എം ശങ്കരനാരായണന്റെ 'യത്തീം' നാടകത്തിന് ഏറ്റവും നല്ല സംഗീത സംവിധായനകന്റെ അവാര്‍ഡ് ലഭിച്ചു. 1973ല്‍ സംഗീത നാടക അക്കാദമി നാടക മത്സരത്തില്‍ ബെസ്റ്റ് മ്യൂസിക് ഡയറക്ടര്‍ അവാര്‍ഡ് നേടി. 1974ല്‍ കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക് ക്ലബിന്റെ ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധ കലാകാരന്മാരോടൊത്ത് വയലിന്‍ വാദനം നടത്തി. എസ് ജാനകി, ജയചന്ദ്രന്‍, സുജാത ഇവരുടെ ഗാനമേളകളില്‍ മ്യൂസിക് ഡയറക്ടര്‍ ജെ.പി രഘുവിന്റെ ഓര്‍ക്കസ്ട്രയില്‍ വയലിന്‍ വായിച്ചു. 2006ല്‍ അഖില കേരള മാപ്പിള സംഗീത അക്കാദമിയുടെ സംഗീത സംവിധായകന്‍ എം എസ് ബാബുരാജ് അവാര്‍ഡ് ലഭിച്ചു. 2008ല്‍ എംടിവിഎ അവാര്‍ഡ് നേടി. 2011ല്‍ എ.ടി അബു അനുസ്മരണ അവാര്‍ഡ് ലഭിച്ചു.

1974 മുതല് കാവനൂര് താന്സന് മ്യൂസിക് ക്ലബ്, എടക്കര ഭാവനാ കലാമന്ദിര് ഇവയിലും 1976ല് വണ്ടൂര് പ്രതിഭാ വായനശാലയിലും 1978ല് മേലാറ്റൂര് രംഗകലാവേദിയിലും തുടര്ന്ന് മലപ്പുറം രംഗ് തരംഗ്, റിംഗോസ്റ്റാര് മ്യൂസിക് ക്ലബ് സര്ഗം സംഗീതവിദ്യാലയം ഇവയിലും ഉപകരണ സംഗീത ക്ലാസുകള് നടത്തിയിരുന്നു. 

Latest News