Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO ഹറമിൽ 80 വനിതാ പോലീസുകാർ;പ്രകീർത്തിച്ച് സോഷ്യല്‍ മീഡിയ 

മക്ക - ഹജ്, ഉംറ സുരക്ഷാ സേനക്കു കീഴിലെ 80 വനിതാ പോലീസുകാർ വിശുദ്ധ ഹറമിൽ സേവനമനുഷ്ഠിക്കുന്നു. ആദ്യമായാണ് വിശുദ്ധ ഹറമിൽ വനിതാ പോലീസുകാരെ നിയോഗിക്കുന്നത്.

ഹറമിന്റെ കവാടങ്ങളിലും തീർഥാടകർക്കിടയിലും ഇവർ സുരക്ഷാ ക്രമീകരണ, ആൾക്കൂട്ട നിയന്ത്രണ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. പ്രത്യേകം പരിശീലനങ്ങൾ നൽകിയാണ് വനിതാ പോലീസുകാരെ വിശുദ്ധ ഹറമിൽ നിയമിച്ചിരിക്കുന്നത്. 


വനിതാ തീർഥാടകരെയും വിശ്വാസിനികളെയും സഹായിക്കൽ, ഹറമിനകത്തും മതാഫിലും ആൾക്കൂട്ട നിയന്ത്രണം എന്നീ കർത്തവ്യങ്ങളാണ് വനിതാ പോലീസുകാരുടെ പ്രധാന ചുമതലയെന്ന് പോലീസ് ഉദ്യോഗസ്ഥ ഗൈദാ ബകർ പറഞ്ഞു. ഹറമിന്റെ എല്ലാ ഭാഗങ്ങളും മുറ്റങ്ങളും വനിതാ പോലീസുകാർ നിരീക്ഷിക്കുന്നുണ്ട്.

വനിതാ തീർഥാടകർക്കും വിശ്വാസിനികൾക്കും ആവശ്യമായ സഹായങ്ങളും പോലീസുകാർ ചെയ്തുകൊടുക്കുന്നു. സുരക്ഷാ മേഖലകൾ അടക്കം വ്യത്യസ്ത സർക്കാർ, സ്വകാര്യ മേഖലകളിൽ വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങൾക്കും നിയമ നിർമാണങ്ങൾക്കും പിന്നാലെയാണ് വനിതാ ശാക്തീകരണ മേഖലയിൽ പുതിയ ചുവടുവെപ്പുകൾ രാജ്യം നടത്തിയത്. സുരക്ഷാ മേഖലയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ വനിതകൾ വലിയ തോതിൽ മുന്നോട്ടുവരുന്നുണ്ടെന്നും ഗൈദാ ബകർ പറഞ്ഞു. 
റിയാദിലെ പോലീസ് ട്രെയിനിംഗ് അക്കാഡമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് തന്നെ ഹജ്, ഉംറ സുരക്ഷാ സേനയുടെ ഭാഗമായി വിശുദ്ധ ഹറമിൽ നിയമിച്ചതെന്ന് മുന അൽസഹ്‌റാനി പറഞ്ഞു. ശാരീരിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ അടക്കമുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ തീർഥാടകരും വിശ്വാസികളും പാലിക്കുന്നുണ്ടെന്ന് തങ്ങൾ ഉറപ്പുവരുത്തുകയും നിയമ ലംഘകർക്ക് പിഴകൾ ചുമത്തുന്നതായും പോലീസ് ഉദ്യോഗസ്ഥ ഹദീൽ പറഞ്ഞു.

Latest News