ന്യൂദല്‍ഹി- പൊരിവെയില് കണക്കിലെടുക്കാതെ കോവിഡ് ബോധവല്ക്കരണത്തില് ഏര്‍പ്പെട്ട പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷില സാഹുവിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു.
അഞ്ച് മാസം ഗര്‍ഭിണി കൂടിയായ ഡി.എസ്.പി ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ച് ഐ.പി.എസ് ഓഫീസര്‍ ദിപാംശു കബ്രയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറയാറുള്ള ബസ്തര്‍ മേഖയിലെ ദന്തേവാഡയിലാണ് ഡി.എസ്.പി ഷില സാഹു സേവനമനുഷ്ഠിക്കുന്നത്.
കോവിഡ് മുന്‍കരുതലുകളും ലോക് ഡൗണ്‍ നിര്‍ദേശങ്ങളും പാലിക്കാനാണ് പൊരിവെയിലത്തുനിന്നു കൊണ്ട് ഡി.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെടുന്നത്.
കൈയിലൊരു ലാത്തിയുമായി മാസ്ക് ധരിച്ചുനില്ക്കുന്നതാണ് ഡി.എസ്.പിയുടെ ചിത്രം. അത്യാവശ്യത്തിനുമാത്രമേ വീടുകളില്‍നിന്ന് പുറത്തിറങ്ങാവൂ എന്നാണ് വാഹനങ്ങള്‍ നിര്‍ത്തി അവര്‍ അഭ്യര്‍ഥിക്കുന്നത്. ജോലിയിലുള്ള പ്രതിബദ്ധതയെ പ്രകീര്ച്ചാണ് ട്വിറ്ററില്‍ നിരവിധി പേര് ഈ ചിത്രം ലൈക്ക് ചെയ്ത ശേഷം പങ്കുവെച്ചിരിക്കുന്നത്.