Sorry, you need to enable JavaScript to visit this website.

വന്‍ നഷ്ടമാണെങ്കിലും തിയേറ്ററുകള്‍ അടച്ചിടില്ല 

തലശ്ശേരി-കോവിഡ് പ്രതിസന്ധിയില്‍ തിയേറ്റര്‍ സംഘടന വിളിച്ച അടിയന്തര യോഗത്തില്‍ സംസ്ഥാനത്ത് തിയേറ്ററുകള്‍ അടയ്ക്കില്ലെന്ന് തിരുമാനം. സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്ന് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെനനാണ്  ഫിയോക്ക് തീരുമാനം. കോവിഡ് വ്യാപനമുള്ള സ്ഥലങ്ങളിലെ പ്രദര്‍ശനത്തെ കുറിച്ച് അതാത് തിയറ്റര്‍ ഉടമകള്‍ക്ക് തീരുമാനമെടുക്കാമെന്നും സംഘടന അറിയിച്ചു.
ഉടമകള്‍ക്ക് അടയ്ക്കണം എന്നുണ്ടെങ്കില്‍ തീരുമാനത്തില്‍ മുന്നോട്ട് പോകാം.  എന്നാല്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. ഏഴരക്ക് ഉള്ളില്‍ പ്രദര്‍ശനം അവസാനിപ്പിക്കണം. നിയമം പാലിക്കാതിരുന്നാല്‍ ഉണ്ടാവുന്ന നിയമ നടപടിയില്‍ സംഘടന ഇടപെടില്ലെന്നും തീരുമാനമായി. നിലവില്‍ തിയേറ്ററുകള്‍ തുറക്കുന്നുണ്ടെങ്കിലും പുതിയ സിനിമ റിലീസുകള്‍ ഉണ്ടാവില്ല. കോവിഡിന്റെ ആദ്യവരവില്‍ തിയേറ്റര്‍ അടച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ച ആനുകൂല്യങ്ങള്‍ കിട്ടാത്തതിനാലാണ് ഉടമകള്‍ക്ക് തിയേറ്റര്‍ അടച്ചുപൂട്ടാന്‍ നിലവില്‍ ബുദ്ധിമുട്ടുള്ളത് എന്നാണ് സൂചന.
അതേസമയം സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു.സിനിമാ തിയേറ്ററുകള്‍ക്കും മാളുകള്‍ക്കും മള്‍ട്ടിപ്ലള്‍ക്‌സുകള്‍ക്കും ഏഴര മണി വരെയാണ് പ്രവര്‍ത്തനാനുമതി.
ഓണ്‍ലൈന്‍ വഴിയാണ്  തിയറ്റര്‍ ഉടമകള്‍ യോഗം ചേര്‍ന്നത്. രാത്രി കര്‍ഫ്യൂ വന്നതോടെ തിരക്കുള്ള രണ്ട് ഷോകള്‍ ഒഴിവാക്കപ്പെട്ടു. തിയറ്റര്‍ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ഇതിലൂടെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും തിയറ്ററുടമകള്‍ വ്യക്തമാക്കി.


 

Latest News