കുംഭമേള  കഴിഞ്ഞെത്തിയ  നേപ്പാള്‍  മുന്‍ രാജാവിനും റാണിയ്ക്കും കോവിഡ്

കാഠ്മണ്ഡു- ഇന്ത്യയില്‍ നിന്ന് കുംഭമേള  കഴിഞ്ഞെത്തിയ  നേപ്പാള്‍  നേപ്പാളിലെ മുന്‍ രാജാവ് ജ്ഞാനേന്ദ്രയ്ക്കും രാജ്ഞി കോമള്‍ രാജ്യ ലക്ഷ്മി ദേവിയ്ക്കും കോവിഡ്.   മേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിനു പിന്നാലെ ഇരുവര്‍ക്കും കോവിഡ് പോസിറ്റീവായെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. ഞായറാഴ്ചയാണ് ഇരുവരും രാജ്യത്ത് മടങ്ങിയെത്തിയത്. നേപ്പാളില്‍  പ്രവേശിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നിലവില്‍ ഇരുവരും വീട്ടില്‍ ഐസൊലേഷനിലാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 8 ന് ഇന്ത്യയിലെത്തിയ ഇരുവരും 12ന് കുംഭമേളയില്‍ പങ്കെടുത്തു. മഹാ കുംഭമേള പ്രത്യേക സമിതിയുടെ ക്ഷണ പ്രകാരമാണ് ഇരുവരും മുഖ്യാതിഥികളായി മേളയിലെത്തിയത്.ബാബാ രാംദേവിന്റെ പതഞ്ജലി യോഗാപീഠത്തിലും ജ്ഞാനേന്ദ്ര  ഷാ സന്ദര്‍ശനം നടത്തിയിരുന്നു. ഏപ്രില്‍ 11 ന് ജ്ഞാനേന്ദ്ര ഷാ തീര്‍ത്ഥാടകരും സന്ന്യാസിമാരും അടങ്ങുന്ന സമ്മേളനത്തിലും  പങ്കെടുത്തു. മാസ്‌ക് ധരിക്കാതെയാണ് അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിനെതിരെ കനത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. കോവിഡ് സാഹചര്യത്തില്‍ കുംഭമേളയിലെ ചടങ്ങുകള്‍ വെട്ടിച്ചുരുക്കാന്‍ പിന്നീട് തീരുമാനിച്ചിരുന്നു. 
 

Latest News