Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരിൽ ക്വാറന്റൈൻ നടപടികൾ ശക്തമാക്കാൻ തീരുമാനം

കണ്ണൂർ- കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ക്വാറന്റൈൻ നടപടികൾ ശക്തമാക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടിയതും കോവിഡ് കേസുകൾ കൂടിയതുമായ ഹോട്ട് സ്‌പോട്ടുകളിൽ രാത്രികാല കർഫ്യൂവിന് പുറമെ നിരോധാജ്ഞ പ്രഖ്യാപിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
 ഇതിന്റെ ഭാഗമായി കോവിഡ് ബാധിതർ, അവരുമായി അടുത്ത സമ്പർക്കത്തിലേർപ്പെട്ടവർ, ജില്ലക്ക് പുറത്തുനിന്നെത്തുന്നവർ തുടങ്ങിയവരുടെ നിരീക്ഷണം ശക്തമാക്കാൻ  ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഇതിനായി പോലീസ്, സെക്ടർ മജിസ്‌ട്രേറ്റുമാർ, തദ്ദേശ സ്ഥാപന തലത്തിലുള്ള ആർആർടികൾ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ കർശനമാക്കും. ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി പോലീസിന്റെ നേതൃത്വത്തിൽ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഫഌയിംഗ് സ്‌ക്വാഡുകൾക്ക് രൂപം നൽകും. സമ്പർക്കപ്പട്ടിക തയാറാക്കുന്ന നടപടിയും കർക്കശമാക്കും. ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ക്വാറന്റൈനിൽ കഴിയേണ്ടവരുടെ വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിന് തദ്ദേശ സ്ഥാപന തലത്തിൽ ഡാറ്റാ എൻട്രി ഓപറേറ്ററെ നിയോഗിക്കും.
അന്തർ സംസ്ഥാന, അന്തർ ജില്ലാ അതിർത്തികൾ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ എത്തുന്നവരുടെ നിരീക്ഷണം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. ഇവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പുറത്തുനിന്നു വരുന്നവർ ഒന്നുകിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ അതിർത്തിയിലോ പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടോ ടെസ്റ്റ് നടത്തി റിസൽട്ട് വരുന്നത് വരെ ക്വാറന്റൈനിൽ കഴിയണം. ഇത് രണ്ടും അല്ലെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് വ്യവസ്ഥ. എയർപോർട്ട്, കൂട്ടുപുഴ, മാഹി അതിർത്തികൾ, തലശ്ശേരി, കണ്ണൂർ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. രോഗബാധിതർ കൂടുതലുള്ള പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന് മുൻതൂക്കം നൽകണമെന്നും ജില്ലാ കലക്ടർ നിർദേശം നൽകി.
                 


 

Latest News