ഭരണം ഉറപ്പാണ്, 81 സീറ്റിൽ വരെ ജയിക്കുമെന്ന് കോൺഗ്രസ്, കണക്ക് ഇങ്ങിനെ

തിരുവനന്തപുരം- ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 81 സീറ്റിൽ വരെ വിജയിക്കാമെന്നും കടുത്ത മത്സരം നടന്ന ഇരുപത് സീറ്റിൽ പകുതിയിലും ജയിച്ചാൽ വൻ ഭൂരിപക്ഷം നേടാമെന്നും കോൺഗ്രസ് വിലയിരുത്തൽ. ഡി.സി.സി പ്രസിഡന്റുമാർ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 
തിരുവനന്തപുരം-7, കൊല്ലം-5, ആലപ്പുഴ-5, പത്തനംതിട്ട-3, കോട്ടയം-5, എറണാകുളം-11, ഇടുക്കി-4, തൃശൂർ-5, പാലക്കാട്-5, മലപ്പുറം-15, കോഴിക്കോട്-5, വയനാട്-2, കണ്ണൂർ-4, കാസർക്കോട്-2 എന്നിങ്ങനെയാണ് കോൺഗ്രസ് കണക്ക്. നേമം, കഴക്കൂട്ടം, നെടുമങ്ങാട്, പത്തനാപുരം, ചടയമംഗലം, കാഞ്ഞിരപ്പള്ളി, കളമശേരി, ചേലക്കര, ഒറ്റപ്പാലം, ചിറ്റൂർ, നെന്മാറ എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നതെന്നും പാർട്ടി വിലയിരുത്തി. കോട്ടയത്ത് അഞ്ചു സീറ്റാണ് കോൺഗ്രസ് കണക്കെങ്കിലും അത് ഏഴുവരെയാകാമെന്നും വിലയിരുത്തലുണ്ട്. എറണാകുളത്ത് ട്വന്റി20യുടെ സാന്നിധ്യം പ്രശ്‌നമുണ്ടാക്കിയില്ലെങ്കിൽ 13 സീറ്റ് വരെ ലഭിക്കുമെന്നും പാർട്ടി ജില്ലാ നേതൃത്വം നൽകിയ റിപ്പോർട്ടിലുണ്ട്.
 

Latest News