തിരുവനന്തപുരം- ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്.
അന്തര്‍ സംസ്ഥാന മോഷ്ടാവും ബീഹാര്‍ സ്വദേശിയുമായ ഇര്‍ഫാനാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. റോബിന്‍ഹുഡ് എന്ന പേരിലാണ് ബീഹാറില്‍ ഇയാള്‍ അറിയപ്പെടുന്നത്.
സമ്പന്നരുടെ വീട്ടില്‍ മോഷണം നടത്തി പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതാണ് ഇര്‍ഫാന്റെ രീതിയെന്നും പോലീസ് പറയുന്നു.
ഈ മാസം 14നാണ് ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടന്നത്. കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ട മോഷ്ടാവിന്റെ ചിത്രങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും കൈമാറിയിരുന്നു. ഇതു കണ്ടാണ് ദല്‍ഹിയിലേയും ആന്ധ്രയിലേയും പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സി.സി ടിവി ദ്യശ്യങ്ങളില്‍ നിന്ന് ലഭിച്ച ചിത്രങ്ങളും മറ്റു വിവരങ്ങളും ദല്‍ഹി പൊലീസിന് കൈമാറിയതായി മ്യൂസിയം പൊലീസ് അറിയിച്ചു.
തോളില്‍ സ്ത്രീയുടെ രൂപം പച്ചകുത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നോ, നാളെയോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇര്‍ഫാനാണെന്ന് ഉറപ്പായാല്‍ അന്വേഷണ സംഘം ദല്‍ഹിയിലേക്ക് പോയി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.
![]() |
വിശ്വസിപ്പിക്കാന്‍ പത്ത് രൂപയിലെ കോഡ്; എട്ട് ലക്ഷം ലാഭം കൊതിച്ച വ്യാപാരിക്ക് നഷ്ടമായത് 40 ലക്ഷം |