ഇന്ത്യയില്‍നിന്ന് ദുബായിലേക്ക് പോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക, പുതിയ അപ്‌ഡേറ്റ്

ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്ന് ദുബായ് എയര്‍പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 48 മണിക്കൂറിനിടയില്‍ പരിശോധിച്ച കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച പുതിയ അപ്ഡേറ്റ് എയർ ഇന്ത്യ എക്സപ്രസ് യാത്രക്കാർക്ക് നല്‍കി.
ഏപ്രില്‍ 22 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സാമ്പിള്‍ ശേഖരിച്ച് 48 മണിക്കൂറിനുള്ളില്‍ ഇഷ്യൂ ചെയ്ത സര്‍ട്ടിഫിക്കറ്റായിരിക്കണം. സാമ്പിള്‍ ശേഖരിക്കുന്ന തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണമെന്നും വിമാന കമ്പനികള്‍ നല്‍കിയ അറിയിപ്പില്‍ പറയുന്നു.
കോവിഡ് നെഗറ്റീവാണെന്ന് അറബിയിലോ ഇംഗ്ലീഷിലോ രേഖപ്പെടുത്തിയിരിക്കണം. യാത്രക്കാരന്‍ പുറപ്പെടുന്ന സ്ഥലത്തെ അംഗീകൃത ലാബിലായിരിക്കണം പരിശോധന നടത്തേണ്ടതെന്നും അറിയിപ്പില്‍ പറയുന്നു.
ഒറിജിനല്‍ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനായി റിപ്പോര്‍ട്ടില്‍ ക്യു ആര്‍ കോഡ് ഉണ്ടായിരിക്കണം. ദുബായ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇത് മൊബൈല്‍ വഴി വെരിഫൈ ചെയ്യും. ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ല.


ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങളില്‍ പ്രവേശന വിലക്ക് വരുന്നു; ആശങ്കയോടെ ഗള്‍ഫ് പ്രവാസികള്‍

Latest News