ന്യൂദൽഹി- മെയ് ഒന്നു മുതൽ ഇന്ത്യയിലെ പതിനെട്ട് വയസിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും കോവിഡ് വാക്‌സിൻ നൽകാൻ കേന്ദ്രം തയ്യാറെടുക്കുന്നു. നിലവിൽ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. വാക്‌സിൻ നിർമാതാക്കൾ ഉൽപാദനം കൂട്ടുമെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷനാണ് ഇന്ത്യയിൽ നടക്കാനിരിക്കുന്നത്.






