Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് പ്രധാനമന്ത്രി വീണ്ടും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ന്യൂദല്‍ഹി- ഇന്ത്യാ സന്ദര്‍ശനത്തിന് തയാറെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മൂന്നാം തവണയും യാത്ര റദ്ദാക്കി. ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെയും കോവിഡ് കാരണം അദ്ദേഹം ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. പിന്നീട് റിപബ്ലിക്ദിനത്തില്‍ മുഖ്യാതിഥിയായി എത്തുമെന്ന് പ്രഖ്യാപനമുണ്ടായി. എന്നാല്‍ ആ സമയം ബ്രിട്ടനില്‍ വകഭേദംവന്ന കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. പിന്നീട് ഏപ്രില്‍ 25ന് ബോറിസ് ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഈ യാത്രയും റദ്ദാക്കി. 

ഇതോടെ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്താനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-ബ്രിട്ടന്‍ ബന്ധവും പരസ്പര പങ്കാളിത്തവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇരു പ്രധാനമന്ത്രിമാരും മുന്തിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഈ വര്‍ഷം തന്നെ നേരിട്ട് കാണാനാകുമെന്ന പ്രതീക്ഷിക്കുന്നതായും മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.

Latest News