വി.എസ് രണ്ടാം ഡോസ് സ്വീകരിച്ചു; കരുതലും അച്ചടക്കവും ഉണർത്തി സന്ദേശം

തിരുവനന്തപുരം- മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തി രണ്ടാംഘട്ട കോവിഡ് വാക്‌സിൻ സ്വീകരിച്ചു. കഴിഞ്ഞ മാർച്ച് ആറാം തീയതിയാണ് അദ്ദേഹം ആദ്യഘട്ട വാക്സിന്‍ സ്വീകരിച്ചത്.

 മകൻ അരുൺകുമാറിനോടൊപ്പമാണ് വി.എസ് ആശുപത്രിയിലെത്തിയത്.

മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കരുതലും അച്ചടക്കവും അനിവാര്യമാണെന്നും കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാമെന്ന് വാക്‌സിൻ സ്വീകരിച്ച ശേഷം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പ്

ഇന്ന് ജനറൽ ആശുപത്രിയിൽ പോയി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു.
മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാം

Latest News