VIDEO വേണമെങ്കില്‍ പരസ്യമായി ചുംബിക്കും; പോലീസിനെ വെല്ലുവിളിച്ച് യുവതി

ന്യൂദല്‍ഹി- കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ദല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണില്‍ യുവതി പോലീസിനോട് കയര്‍ക്കുന്ന വീഡിയോ വൈറലായി.
മാസ്‌ക് ധരിക്കാതെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ തടഞ്ഞതിനെ തുടര്‍ന്നാണ് സംഭവം.
പോലീസുകാരോട് വളരെ മോശമായി പെരുമാറിയ യുവതി ഭര്‍ത്താവിനെ ചുംബിക്കും എന്തു ചെയ്യാന്‍ പറ്റുമെന്ന് വെല്ലുവിളിച്ചു.
കര്‍ഫ്യൂ പാസില്ലാതെ ദല്‍ഹിയിലെ ദര്യാഗഞ്ചിലൂടെ പോകുമ്പോഴാണ് പോലീസ് ദമ്പതികളെ തടഞ്ഞത്. കാറിലിരുന്നും പുറത്തിറങ്ങിയും യുവതി മാത്രമല്ല, ഭര്‍ത്താവും പോലീസിനോട് കയര്‍ത്തു. യുവതിയെ പിന്നീട് സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷമാണ് വിട്ടയച്ചത്.

 

Latest News