Sorry, you need to enable JavaScript to visit this website.

കശ്മീര്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍

വൈക്കം- കശ്മീരുമായും അതിന്റെ അതിരില്ലാത്ത സൗന്ദര്യത്തിലും പ്രണയത്തിലാണ്,' കശ്മീരിന്റെ മനോഹാരിത ആസ്വദിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒരു കാമറ ലെന്‍സിനും എന്റെ കണ്ണുകള്‍ കാണുന്നതിനെ പകര്‍ത്താനാവില്ല, എല്ലാ കാഴ്ചകളും പെയിന്റിങ് പോലെ, ഇവിടെ ദൈവമാണ് കലാകാരന്‍, അനന്തമായ കാന്‍വാസില്‍, അതിരുകളില്ലാതെ, അതിര്‍ത്തികളില്ലാതെ, ദൈവത്തില്‍ നിന്നുള്ള ഇത്തരം സമ്മാനങ്ങള്‍ സംരക്ഷിക്കേണ്ടതാണ് എന്ന് ടാഗുകളായി ഉള്‍പ്പെടുത്തിയാണ് ദുല്‍ഖര്‍ തന്റെ കശ്മീര്‍ അനുഭവം പങ്കുവക്കുന്നത്. താരം ഏതെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് എത്തിയതാണോ എന്നാണ് ഫാന്‍സ് ചോദിക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമ പോലെ മറ്റൊരു റോഡ് മൂവിയായിരിക്കുമോ എന്നും ആരാധകര്‍ സംശയം പങ്കുവച്ചു.ഡിക്യുവിന്റെ സഹതാരങ്ങളും കശ്മീര്‍ ചിത്രത്തിന് പ്രതികരണവുമായെത്തി. ഇത് കണ്ടയുടന്‍ ബാഗ് പാക്ക് ചെയ്യുവാണെന്ന് നടനും സുഹൃത്തുമായ സണ്ണി വെയിന്‍ കുറിച്ചു. കശ്മീരിലെ തനത് വസ്ത്രങ്ങള്‍ പരീക്ഷിക്കാനാണ് ദുല്‍ഖറിനോട് ഉണ്ണിമുകുന്ദന്‍ നിര്‍ദേശിച്ചത്. അതിന് ആഗ്രഹമുണ്ടെന്നും ശ്രമിക്കാമെന്നും ദുല്‍ഖര്‍ മറുപടി നല്‍കി. 

Latest News