Sorry, you need to enable JavaScript to visit this website.

ഖത്തറില്‍നിന്ന് പ്രതീക്ഷ നല്‍കുന്ന റിപ്പോർട്ട്;ഉല്‍പാദന മേഖലയില്‍ ഒരു ലക്ഷം തൊഴിലവസരങ്ങളുണ്ടാകും

ദോഹ- ഖത്തറിലെ ഉല്‍പാദന മേഖലയില്‍ 2025 ഓടെ നിരവധി പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഓഡിറ്റര്‍മാരും സാമ്പത്തിക കണ്‍സല്‍ട്ടന്റുമാരുമായ കെ. പി. എം.ജിയാണ് സുപ്രധാനമായ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഖത്തര്‍ വ്യാവസായിക ലാന്‍ഡ്‌സ്‌കേപ്പ്, പ്രതിരോധശേഷിയുള്ളതും ശക്തവും എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ട് സുപ്രധാനമായ ചില വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് .

വരുന്ന ഏതാനും വര്‍ഷങ്ങളില്‍ ഖത്തറിലെ ഉല്‍പാദന മേഖല ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗവണ്‍മെന്റിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളും ചെറുകിട മധ്യ സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികളും ഈ രംഗത്ത് കരുത്തേകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 ല്‍ ഉല്‍പാദന മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 101000 ആയിരിക്കും.
ചെറുകിട സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഗവണ്‍മെന്റ് നയവും നോണ്‍ ഹൈഡ്രോ കാര്‍ബണ്‍ സെക്ടര്‍ എക്‌സ്‌പോര്‍ട്ടിലുള്ള ശ്രദ്ധയും നിര്‍മാണ മേഖലയുടെ മൂല്യം 2019 ലേതിലും 2025 ല്‍ 30 ശതമാനം വര്‍ദ്ധിപ്പിക്കും.

ഉല്‍പാദന മേഖലയിലെ തൊഴിലാളികള്‍ 85000 ല്‍ നിന്നും 101000 ആയി ഉയരും. സ്ഥാപനങ്ങളുടെ എണ്ണം 1.2 ശതമാനം വളരും.

സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 3239 ല്‍ നിന്നും 3486 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിന്റെ നാഷണല്‍ മാനുഫാക്ചറിംഗ് സ്ട്രാറ്റജി 2018- 2022 സാമ്പത്തിക പുരോഗതിക്ക് ഉല്‍പാദന മേഖലയുടെ വളര്‍ച്ചക്കാണ് ഊന്നല്‍ നല്‍കുന്നത്. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളോട് ചേര്‍ന്ന് പോകുന്ന നയപരിപാടികളാണ് സ്ട്രാറ്റജിയിലുള്ളത്.

Latest News