റിയാദ്- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ആണ്‍കുഞ്ഞ് പിറന്നു. രാജകുമാരന്റെ അഞ്ചാമത് കുഞ്ഞിന് രാജ്യത്തിന്റെ സ്ഥാപകനും പിതാമഹനുമായ അബ്ദുല്‍ അസീസിന്റെ പേരു നല്കി.
മൂന്ന് പുത്രന്മാരും രണ്ട് പെണ്‍കുട്ടികളുമായി അഞ്ച് മക്കളാണ് 35 കാരനായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുള്ളത്.
കുഞ്ഞിന്റെ ജനനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ആശംസകളും പ്രാര്‍ഥനകളും നിറഞ്ഞു.