ബുദ്ധിയുള്ള നേതാവ്; ബംഗാളിലെ എല്ലാ റാലികളും രാഹുല്‍ ഗാന്ധി റദ്ദാക്കി

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന എല്ലാ രാഷ്ട്രീയ റാലികളും ഉപേക്ഷിച്ചു. മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കെ റാലികളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ആലോചിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഞാന്‍ എല്ലാ റാലികളും തല്‍ക്കാലം നിർത്തിവെക്കുകയാണ്. നിലവിലെ പശ്ചാത്തലത്തില്‍ വലിയ റാലികള്‍ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് എല്ലാ പാർട്ടികളും ചിന്തിക്കണമെന്ന് അഭ്യർഥിക്കുന്നു- രാഹുല്‍ പറഞ്ഞു.

സംസ്ഥാനത്ത് വോട്ടെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങള്‍ കൂടി പൂർത്തിയാകാനുണ്ട്. കോവിഡ് വ്യാപിക്കുന്നത് കണക്കിലെടുത്ത് ഇവ ഒരേ സമയം നടത്തണമെന്ന ആവശ്യം ശക്തമാണ്.

രാജ്യത്ത്തുടർച്ചയായി നാലാം ദിവസവും രണ്ട് ലക്ഷത്തിനുമുകളില്‍ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

Latest News