Sorry, you need to enable JavaScript to visit this website.

കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം; എ്ന്‍ഫോഴ്‌സ്‌മെന്റ്  അന്വേഷിക്കും

കൊച്ചി- കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി സികെ സുബൈറിന് ഇഡി സമന്‍സ് അയച്ചു. ഈ മാസം 22ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. പികെ ഫിറോസിനെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ചത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നു എന്നായിരുന്നു ആരോപണം. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചു എന്ന് അദ്ദേഹം പറഞ്ഞു. 15 ലക്ഷത്തോളം രൂപ വകമാറ്റി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ. ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം.നോട്ടീസ് ലഭിച്ചു എന്നും 22നു തന്നെ താന്‍ ഹാജരാകുമെന്നും സുബൈര്‍ പ്രതികരിച്ചു.
 

Latest News