ജിദ്ദ- സൗദി എയർലൈൻസ് ചോദിക്കുന്നു. പെട്ടിയൊക്കെ കെട്ടിയോ. രാജ്യാന്തര സർവീസുകൾ പുനരാരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെയാണ് പെട്ടിയൊക്കെ കെട്ടിയോ എന്ന ട്വീറ്റുമായി സൗദിയ രംഗത്തെത്തിയത്. പെട്ടിയൊക്കെ ഞങ്ങൾ കെട്ടിയിട്ടുണ്ട്, നിങ്ങൾ വേഗം വിമാനം ഒരുക്കൂവെന്ന പ്രതികരണവുമായി നിരവധി പേർ ട്വീറ്റിന് താഴെയെത്തി.
— السعودية | SAUDIA (@Saudi_Airlines) April 17, 2021
സൗദിയയുടെ രാജ്യാന്തര സർവീസ് മെയ് 17 മുതൽ ആരംഭിക്കുമെന്ന് സൗദി ഗതാഗത മന്ത്രി സ്വാലിഹ് ആൽ ജാസർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് ആവശ്യമായ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.