Sorry, you need to enable JavaScript to visit this website.

കോവിഡ് നിസാരമായി കാണല്ലേ, താങ്ങാനാവില്ല  -അനുഭവം  വിവരിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ

കൊല്ലം- കോവിഡിനെ നിസാരമായി കാണരുത് എന്ന് അനുഭവത്തില്‍ നിന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. 'രോഗം വന്നവര്‍ക്ക് ഇത് അറിയാം. ചിലര്‍ക്ക് വല്യ പ്രശ്‌നങ്ങളില്ലാതെ വന്നു പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റും കടക്കുന്നൊരു അവസ്ഥ വന്നാല്‍ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടാകും. മറ്റു രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ രോഗത്തിന് നമ്മള്‍ ആശുപത്രിയില്‍ കിടന്നാല്‍ ഒരു മുറിയില്‍ കിടക്കാനെ കഴിയൂ. സഹായത്തിന് ഒരു ബൈസ്റ്റാന്‍ഡര്‍  പോലും ഉണ്ടാവില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെ പോലും മുഖം തിരിച്ചറിയാനാകില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഒപ്പമുണ്ടാകില്ല.' ഗണേഷ് കുമാര്‍ വീഡിയോയിലൂടെ അനുഭവം പങ്കുവെച്ചു. 'നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കാനായാണ് ഞാന്‍ ഇത് പറയുന്നത്. നിസ്സാരമായി ഈ രോഗത്തെ കാണരുത്. ഇത് നമ്മളെ ശാരീരികമായും മാനസികമായും ആകെ തളര്‍ത്തും. വന്നു കഴിഞ്ഞു ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിലും നല്ലത് വരാതിരിക്കാന്‍ കരുതല്‍ എടുക്കുന്നതാണ്.' ഗണേഷ് പറ!ഞ്ഞു. കോവിഡിനെ നിസ്സാരമായി കാണരുത് എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 

Latest News